X

ഇന്നസെന്റിനു മുന്നില്‍ വീണ്ടും കാന്‍സര്‍ തോറ്റു

അഴിമുഖം പ്രതിനിധി

ചലച്ചിത്രതാരവും ചാലക്കുടയില്‍ നിന്നുള്ള ലോകസഭ അംഗവുമായ ഇന്നസെന്റ് അര്‍ബുദ ബാധയില്‍ നിന്നു മുക്തനായി. ഈ വിവരം ഇന്നസെന്റിന്റെ മകന്‍ സോണറ്റ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

രണ്ടാം തവണയും അര്‍ബുദ ബാധ കണ്ടെത്തിയതിനെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന ഇന്നസെന്റ് കഴിഞ്ഞ ദിവസം ചികിത്സ പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇന്നലെ വീണ്ടും നടത്തിയ സ്‌കാനിംഗിലാണ് രണ്ടാമത് വന്ന കാന്‍സര്‍ പൂര്‍ണമായും മാറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.

This post was last modified on December 27, 2016 3:32 pm