X

മായം ചേര്‍ക്കല്‍ ; കര്‍ശന നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാവകുപ്പ്

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായിട്ടുള്ള കറി പൌഡറുകള്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി,ആട്ട, മൈദ, ഗോതമ്പ് എന്നിവയുടെ ഉത്പാദനകേന്ദ്രങ്ങളില്‍ പരിശോധന നടത്തുവാനും കര്‍ശന നടപടി സ്വീകരിക്കുവാനും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍  ഗോകുല്‍ ജി ആര്‍ ഐഎഎസ് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യപദാര്‍ഥങ്ങളില്‍ മായം കലരുന്നുണ്ടെന്നും ഇവയുടെ ഗുണനിലവാരത്തില്‍ കുറവുണ്ടെന്നുമുള്ള പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കമ്മീഷണര്‍ പരിശോധനയ്ക്ക് ഉത്തരവിറക്കിയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വരുന്ന കറിപൌഡറുകളും മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ആട്ട, മൈദ, ഗോതമ്പ് എന്നിവ പരിശോധിക്കുന്നതിന് തിരുവനന്തപുരം അസിസ്റ്റന്‍റ്റ് ഫുഡ്‌ സേഫ്റ്റി കമ്മീഷണര്‍ സതീഷ് കുമാറിന്റെ നേത്രുത്വത്തില്‍  പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.


 

This post was last modified on December 27, 2016 4:17 pm