X

താന്‍ അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടാല്‍ “ഫേസ്ബുക്, ആമസോൺ, ഗൂഗിൾ മുതലായവയെ പൂട്ടു”മെന്ന് എലിസബത്ത് വാറൻ

ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു പ്രസിഡന്റ്റ് സ്ഥാനാർഥി ഇത്രയും കടുത്ത ഒരു പ്രഖ്യാപനം നടത്തിയിരിക്കുക എന്നാണ് വാറന്റെ ഈ പ്രഖ്യാപനത്തെ ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ആമസോൺ, ഫേസ്ബുക്, ഗൂഗിൾ മുതലായ സാങ്കേതിക ഭീമന്‍മാര്‍ക്ക് കടിഞ്ഞാണിടുമെന്ന പ്രഖ്യാപനവുമായി എലിസബെത്ത് വാറൻ. 2020 തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ അമേരിക്കൻ ജീവിതത്തിൽ ഇത്രമേൽ പിടിമുറുക്കിയ ഈ വലിയ കമ്പനികളെ ശക്തമായി നിയന്ത്രിക്കുമെന്നും 25 ബില്യൺ ഡോളറിലധികം വാർഷിക വരുമാനം ഉണ്ടാക്കുന്ന വലിയ കമ്പനികൾ തമ്മിൽ ഒരുമിച്ച് ചേർന്ന് ഒരു മേഖലയിൽ ആകെ കുത്തകയായി നിൽക്കുന്ന അവസ്ഥ ഒഴിവാക്കുമെന്നും വാറൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു പ്രസിഡന്റ്റ് സ്ഥാനാർഥി ഇത്രയും കടുത്ത ഒരു പ്രഖ്യാപനം നടത്തിയിരിക്കുക എന്നാണ് വാറന്റെ ഈ പ്രഖ്യാപനത്തെ ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

“ഈ ടെക് കമ്പനികൾക്ക് ഇന്ന് നമ്മുടെ സമൂഹത്തിനുമേൽ വലിയ അധികാരം കയ്യാളുന്നുണ്ട്. നമ്മുടെ സമ്പദ്ഘടനയിൽ, നമ്മുടെ സാമൂഹ്യബന്ധങ്ങളിൽ, നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ എല്ലായിടത്തും ഈ കമ്പനികൾക്കൊക്കെ വലിയ അധികാരമാണ്. ഇവർ നമ്മുടെ വിപണിയിലെ ആരോഗ്യകരമായ മത്സരങ്ങളെ ഇല്ലാതാക്കുന്നു. നമ്മുടെ സ്വകാര്യതയ്ക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കാതെ നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പടെ ചോർത്തി മറ്റു പരസ്യ കമ്പനികൾക്ക് മറിച്ച് വിൽക്കുന്നു.” ഈ കമ്പനികളെ നിയന്ത്രിക്കേണ്ടതിന്റെയും ഇവ തമ്മിലുള്ള സംയുക്ത സംരംഭങ്ങളും ഒരു വലിയ ടെക്ക് കമ്പനി മറ്റൊന്ന് ഏറ്റെടുക്കുന്ന പ്രവണതയും നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വാറൻ തന്നെ പറയുന്നു.

ഫെസ്ബൂക് കമ്പനി വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഏറ്റെടുത്ത് സാമൂഹ്യമാധ്യമ മേഖലയെ ആകെ സ്വന്തം കൈ പിടിയിൽ ഒതുക്കിയതും ആമസോൺ ഫുഡ് പ്രൊഡ്യൂസർസിനെ ഒക്കെ വിലയ്ക്ക് വാങ്ങിയതും, ഡബിൾ ക്ലിക്ക് എന്ന പരസ്യ കമ്പനിയെ ഗൂഗിൾ വാങ്ങിയതൊക്കെയുമാണ് വാറൻ പ്രധാനമായും സൂചിപ്പിക്കുന്നത്. വലിയ കമ്പനികളുടെ ഇത്തരം കൂടിച്ചേരലുകളും വിലക്കെടുക്കലുകൾക്കും തടയിടുന്നതോടെ വിപണിയിൽ ആരോഗ്യകരമായ മത്സരങ്ങൾ വന്നു തുടങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വാറൻ സൂചിപ്പിക്കുന്നു.

This post was last modified on March 9, 2019 2:34 pm

Related Post
Leave a Comment