X

സ്വാതന്ത്ര്യം തേടി അപ്രത്യക്ഷയായ ഒരു രാജകുമാരിയുടെ കഥ – വീഡിയോ

വളരെ അടുത്ത സുഹൃത്തുക്കളുടെ വീട്ടിൽ പോലും  അവർക്ക് പോകാൻ സാധിച്ചിരുന്നില്ല. എനിക്ക് പുറത്ത് പോകണം, കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം  വേണം എന്ന് പറഞ്ഞ രാജകുമാരിയുടെ വാശികളൊന്നും അവിടെ വിലപ്പോയില്ല.

തടവിലടയ്ക്കപ്പെട്ട അറേബ്യൻ രാജകുമാരിയുടെയും അവളെ രക്ഷിക്കാനായി കുതിരപ്പുറത്തേറി വരുന്ന രാജകുമാരന്റെയും കഥകൾ ധാരാളം കേട്ടിരിക്കും. ഒറ്റയ്ക്ക് സ്വാതന്ത്ര്യത്തിനായി ഇറങ്ങിപ്പുറപ്പെടുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്ത ദുബായ് രാജകുമാരിയുടേത്പക്ഷെ കെട്ടിച്ചമച്ച വെറും അറബിക്കഥയല്ല. പക്ഷെ അവരുടെ യാത്രകൾ വിജയിച്ചില്ല. ദുബായ് ഭരണാധികാരിയുടെ പുത്രി ഷെയ്ക് ലതീഫയാണ് സ്വാതന്ത്രം കൊതിച്ച് വീട്ടിൽ നിന്നും സധൈര്യം പുറത്തേക്കിറങ്ങിയത്.

കൂറ്റൻ മതിലുകളുള്ള,  , 40 മുറികളുള്ള എല്ലാത്തിലും പരിചാരകരും ആയകളുമുള്ള, കൊട്ടാരത്തിലാണ് ലത്തീഫ താമസിച്ചിരുന്നത്. കൊട്ടാരത്തിനുള്ളിൽ തന്നെ  നീന്തൽ കുളം,സ്പാ, ആയോധന പരിശീലന കേന്ദ്രങ്ങൾ എന്നിവയൊക്കെയുണ്ട്.  അവളുടെ ആവശ്യങ്ങൾ കേൾക്കാനും സഹായിക്കാനുമായി കുറഞ്ഞത് 100 പരിചാരകരെങ്കിലുമുണ്ട്. പൈസ എങ്ങെനെ കൃത്യമായി വിനോയോഗിക്കണമെന്നും സ്പഷ്ടമായ നിർദ്ദേശങ്ങളുണ്ട് അതിനനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാകൂ. എല്ലാത്തിനും നിബന്ധനകളും നിർദ്ദേശങ്ങളുമാണ്. എവിടെ പഠിക്കണം, എന്തൊക്കെ വിനോദങ്ങളാകാം എന്നതിനെ സംബന്ധിച്ചെല്ലാം കൊട്ടാരത്തിൽ ഉള്ളവർക്ക് വ്യക്തമായ പദ്ധതികളുണ്ട്. പൊതുവിടങ്ങളില്ലാതെ യാതൊരു സ്വകാര്യ സ്ഥലങ്ങളിലേക്കും രാജകുമാരിക്ക് പോകാൻ അനുവാദമുണ്ടായിരുന്നില്ല. അതിനാൽ വളരെ അടുത്ത സുഹൃത്തുക്കളുടെ വീട്ടിൽ പോലും  അവർക്ക് പോകാൻ സാധിച്ചിരുന്നില്ല. എനിക്ക് പുറത്ത് പോകണം, കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം  വേണം എന്ന് പറഞ്ഞ രാജകുമാരിയുടെ വാശികളൊന്നും അവിടെ വിലപ്പോയില്ല.

സ്വാതന്ത്ര്യത്തിനായുള്ള മോഹം അടക്കാനാവാതായപ്പോഴാണ് രാജകുമാരി നാടുവിടാൻ തീരുമാനിച്ചത്. അത്ഭുതകരമായി കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ അപ്രത്യക്ഷയായ രാജകുമാരിയെക്കുറിച്ച് പിന്നീട് ഇടയ്ക്കിടെ ലത്തീഫ തന്നെ സുഹൃത്തുക്കൾക്കയയ്ക്കാറുള്ള വീഡിയോകളും ഫോട്ടോകളും മൊബൈൽ സന്ദേശങ്ങളും മാത്രമേ പുറത്ത് വന്നിരുന്നുള്ളൂ. “ഇവിടെ യാതൊരു നീതിയുമില്ല, ഒരു പെണ്കുട്ടിയായിട്ട് ജനിച്ചാൽ പിന്നെ നിങ്ങളുടെ ജീവിതം തീ ർന്നു” എന്നൊക്കെയുള്ള സന്ദേശങ്ങൾ ഒക്കെ വീഡിയോയിൽ പകർത്തിയിട്ടുണ്ടായിരുന്നു. ഞാൻ നല്ലതിന് വേണ്ടിയാണു ദുബായ് വിടാൻ തീരുമാനിച്ചത് എന്നാണ് അവർ അടുത്ത സുഹൃത്തുക്കൾക്കയച്ചത്.  നീ എവിടെയാണ് എന്ന് ചോദിക്കുമ്പോൾ, ഞാൻ ഇപ്പോൾ സ്വതന്ത്രയാണെന്നും,  നിങ്ങളെ ഒക്കെ ഉടനെ കാണാൻ വരും എന്നൊക്കെയായിരുന്നു രാജകുമാരിയുടെ മറുപടി.

എന്നാൽ ഇന്ത്യയിലേക്കും യു എസ്സിലേക്കുമൊക്കെ ചേക്കേറാനിരിക്കെ അവരുടെ പദ്ധതികളൊക്കെ പാളിപ്പോയി. രാജകുമാരിയുടെ  സ്വാതന്ത്ര്യത്തിനു ഒരാഴ്ചയേ ആയുസ്സുണ്ടായിരുന്നുള്ളു. അവളുടെ വീഡിയോ പെട്ടെന്ന് നിലച്ചു. പിന്നീട ഡിസംബർ മാസം അവൾ സുരക്ഷിതയായി തങ്ങളോടൊപ്പമുണ്ടെന്ന് രാജകുടുംബം ഔദ്യോഗികമായി അറിയിക്കുന്നത് വരെ ഈ അപ്രത്യക്ഷയായ രാജകുമാരിയെ കുറിച്ച് ലോകത്തിനു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തെളിവിനായി അന്നാദ്യമായി  ഒരു ലത്തീഫയുടെ ഒരു ഫോട്ടോയും രാജകുടുംബം പുറത്ത് വിട്ടു. അവൾ തങ്ങളോടൊപ്പം പിറന്നാൾ ആഘോഷിക്കുകയാണെന്നായിരുന്നു രാജകുടുംബം പറഞ്ഞത്.  അപകടപ്പെടാതിരിക്കാനാണ് ഇങ്ങനെ നിരന്തരം വീഡിയോകൾ എടുക്കുകയും അയക്കുകയും ചെയ്യുന്നതെന്നാണ് രാജകുമാരി പറയുന്നത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായിരുന്നു.

കാണാതെ പോയ രാജകുമാരിയെക്കുറി ച്ചും അവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചും അറിയാനുള്ള സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ആകാംഷയെ പരിഗണിച്ച് 2018  ഡിസംബർ 15  ന് ഐക്യരാ ഷ്ട്ര സഭ മനുഷ്യാവകാശ ഹൈ കമീഷണർ മരിയ റോബിൻസൺ നേരിടെത്തി രാജകുമാരിയെ സന്ദർശിച്ചു. ലത്തീഫായുടെ  അനുവാദത്തോടെ തന്നെ ഒപ്പം നിന്ന് ഫോട്ടോ എടുത്തു. അപ്രത്യക്ഷയായ രാജകുമാരി സുരക്ഷിതയാണെന്ന് ഫോട്ടോഗ്രാഫിനോടൊപ്പം ലോകത്തോട് വിളിച്ചുപറഞ്ഞു. രാജകുമാരിയുടെ കഥ ശുഭപര്യവസായിയായിരുന്നോ, ദുരന്ത കഥയായിരുന്നോ എന്നതാണ് ലോകത്തിന്റെ സംശയം.

This post was last modified on February 13, 2019 7:56 am