X

പത്തുദിവസം മുൻപേ ശ്രീലങ്കൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു; ഇന്ത്യൻ ഹൈ കമ്മീഷന് നേരെയും ഭീഷണി

രാജ്യത്താകമാനം പോലീസ് ജാഗ്രത നിർദ്ദേശം നൽകിയെന്ന് പ്രമുഖ വാർത്ത ഏജൻസിയായ എ എഫ് പിയാണ് റിപ്പോർട്ട് ചെയ്തത്.

നാഷണൽ തൗഹീത് ജമാഅത് രാജ്യത്തെ പ്രമുഖ ദേവാലയങ്ങളിൽ ചാവേർ ആക്രമണം നടത്തിയേക്കുമെന്ന് ശ്രീലങ്കൻ പോലീസ് ചീഫ് പത്ത്ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ. രാജ്യത്താകമാനം പോലീസ് ജാഗ്രത നിർദ്ദേശം നൽകിയെന്ന് പ്രമുഖ വാർത്ത ഏജൻസിയായ എ എഫ് പിയാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 11 ന് ശ്രീലങ്ക പോലീസ് ചീഫ് പുജത് ജയസുന്ദര പുറപ്പെടുച്ച മുന്നറിയിപ്പിലാണ് ചാവേർ ആക്രമം നടന്നേക്കുമെന്ന കൃത്യമായ പ്രവചനകളുണ്ടായിരുന്നത്.

‘നാഷണൽ തൗഹീത് ജമാഅത് ഇവിടുത്തെ പ്രമുഖ പള്ളികളിൽ ആക്രമണം നടത്തിയേക്കുമെന്ന് ഒരു വിദേശ രാജസ്യന്വേഷണ ഏജൻസി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കൊളോമ്പോയിലെ ഇന്ത്യൻ ഹൈ കമ്മീഹന് നേരെയും ആക്രമണം നടന്നേക്കുമെന്നാണ് സൂചന. ‘ഏപ്രിൽ 11 ന് പുറത്തിറങ്ങിയ ജാഗ്രത നിർദ്ദേശത്തിലെ വരികൾ അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം നിരവധി ബുദ്ധപ്രതിമകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നാഷണൽ തൗഹീത് ജമാഅത് ആഗോള ശ്രദ്ധ നേടുന്നത്.

ശ്രീലങ്കൻ സ്പോടന പരമ്പരയിൽ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ടെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. കാസര്‍ഗോഡ് മൊഗ്രാല്‍പൂത്തുര്‍ സ്വദേശി പിഎസ് റസീന (58) ആണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയിലെ 3 പള്ളികളിലും 3 ഹോട്ടലുകളുമായി നടന്ന സ്ഫോടനത്തിൽ നിലവിൽ 168 പേർ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

 

This post was last modified on April 21, 2019 3:55 pm