X
    Categories: കായികം

മുംബൈയില്‍ ജനിച്ച് ന്യൂസിലാന്‍ഡ് ടീമില്‍ തിളങ്ങുന്ന അജാസ് പട്ടേല്‍

ധനഞ്ജയ ഡിസില്‍വയെ ആദ്യം പുറത്താക്കിയാണ് താരം കിവീസിന് ആധിപത്യം നേടികൊടുത്തത്.

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് നിരയില്‍ വിക്കറ്റുകള്‍ കൊയ്ത് ആരാധക ശ്രദ്ധ പിടിച്ച് പറ്റിയ താരമായിരുന്നു അജാസ് പട്ടേല്‍. ശ്രീലങ്കക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളാണ് അജാസ് നേടിയത്. ശ്രീലങ്കയുടെ നാല് മുന്‍ നിര വിക്കറ്റുകളാണ് അജാസ് നേടിയത്.

ധനഞ്ജയ ഡിസില്‍വയെ ആദ്യം പുറത്താക്കിയാണ് താരം കിവീസിന് ആധിപത്യം നേടികൊടുത്തത്. 33 ഓവര്‍ എറിഞ്ഞ് 89 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അജാസ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മുംബൈയില്‍ ജനിച്ച് ന്യൂസിലന്‍ഡിന്റെ വിക്കറ്റ് വേട്ടക്കാരനായ താരമാണ് അജാസ് പട്ടേല്‍. തന്റെ എട്ടാം വയസില്‍ ന്യൂസിലന്‍ഡിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം കുടിയേറിയ അജാസ്, കഴിഞ്ഞ വര്‍ഷമാണ് കിവീസിന്റെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇതു വരെ പത്തില്‍ താഴെ ഇന്നിങ്‌സുകളില്‍ മാത്രമെ അജാസ് കളിച്ചിട്ടുള്ളു. പക്ഷേ ഇതിനോടകം കിവീസ് നിരയിലെ വിനാശകാരിയായി അജാസ് വളര്‍ന്നുകഴിഞ്ഞു.

പാകിസ്താനെതിരെയായിരുന്നു അജാസിന്റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ രണ്ടു വിക്കറ്റെടുത്താണ് അജാസ് വരവറിയിച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി അജാസ് എറിഞ്ഞിട്ടത് അഞ്ച് വിക്കറ്റുകളായിരുന്നു.