X

ഡാറ്റാ പാക്കുകളുടെ കാലാവധി ഉയര്‍ത്താന്‍ ട്രായ് അനുമതി

അഴിമുഖം പ്രതിനിധി

ഇന്റര്‍നെറ്റ് ഡാറ്റാ പാക്കുകളുടെ കാലാവധിയില്‍ വന്‍ വര്‍ദ്ധനവ് നടത്താന്‍ ടെലികോം റെഗുലേറ്റര്‍ അതോറിറ്റി (ട്രായ്) അനുമതി. 90 ദിവസത്തില്‍ നിന്ന് 365 ദിവസം വരെയായി കാലാവധി ഉയര്‍ത്താനാണ് അനുമതി. അതായത് മൂന്നു മാസം എന്നുളളത് ഒരു വര്‍ഷമാക്കി വര്‍ദ്ധിച്ചു.

നിലവില്‍ മൂന്നു മാസമെന്ന സമയ പരിധിക്കുള്ളില്‍ ഡാറ്റ ഉപയോഗിച്ചു തീര്‍ത്തില്ലെങ്കില്‍ ഉപയോഗിക്കാത്ത ഡാറ്റ ഉപഭോക്താക്കള്‍ക്ക് നഷ്ടമാവുകയാണു പതിവ്. എന്നാല്‍ കാലാവധി ഒരു വര്‍ഷമായി ഉയര്‍ത്തുന്നതോടെ ഡാറ്റ പാക്കുകള്‍ അത്രയും കാലം ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.

ഇന്റര്‍നെറ്റ് ഡാറ്റാ പാക്കുകളുടെ കാലപരിധിയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്ക കണക്കിലെടുത്താണ് പുതിയ ഭേദഗതിക്ക് അനുമതി നല്‍കിയതെന്ന് ടെലികോം റെഗുലേറ്റര്‍ അതോറിറ്റി (ട്രായ്) അറിയിച്ചു.

This post was last modified on December 27, 2016 2:38 pm