X

അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച യുവാവിന്റെ സ്റ്റുഡിയോ തകര്‍ത്തു

അഴിമുഖം പ്രതിനിധി

വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ ഭയപ്പെടുത്തല്‍ കണ്ണൂരിലും. മതം പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന അനാചരങ്ങള്‍ക്കെതിരെ പ്രതികരിച്ച യുവാവിനോടാണ് മൗലികവാദികളുടെ പരാക്രമം. പുളിമ്പറമ്പ് റഫീഖ് എന്ന യുവ ഫോട്ടോഗ്രഫറുടെ തളിപറമ്പ് ടൗണിലുള്ള ഒസ്തുറോ എന്ന സ്റ്റുഡിയോ ആണ് ഇന്നു പുലര്‍ച്ചെ അജ്ഞാതരായ ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തത്.

കണ്ണുകള്‍ മാത്രം പുറത്തു കാണിച്ച് പര്‍ദ്ദ ധരിക്കുന്നതിനെയും ഇസ്സാമിലെ ഇതര അനാചാരങ്ങളെയും ചോദ്യം ചെയ്തും റഫീഖ് രണ്ടുദിവസം മുമ്പ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ തന്റെ അഭിപായങ്ങള്‍ പങ്കുവച്ചിരുന്നു. ഇതെ തുടര്‍ന്ന് റഫീഖിന് വധഭീഷണി ഉണ്ടായിരുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് തളിപ്പറമ്പ് പൊലീസ് പറഞ്ഞു. ‘ ഇവന്റെ കാമറ വെളിച്ചം നമ്മുടെ വീടുകളില്‍ എത്താതിരിക്കട്ടെ. ഇവന്‍ ഇസ്ലാം വിരുദ്ധന്‍’ എന്നെഴുതി പോസ്റ്ററുകളും നഗരത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നു പുലര്‍ച്ചെ ഏകദേശം ഒരു മണിക്കും രണ്ടുമണിക്കും ഇടയിലാണ് റഫീഖിന്റെ സ്റ്റുഡിയോ ആക്രമിക്കപ്പെട്ടത്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടുകൂടി പൊലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:32 pm