X

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് എതിരെ രാഷ്ട്രപതി

അഴിമുഖം പ്രതിനിധി

രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും മറ്റും അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിന് എതിരെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ആണ് പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടത്. പുരസ്‌കാരങ്ങള്‍ അംഗീകരമായി കാണണമെന്നും രാഷ്ട്രപതി പറഞ്ഞു. കല്‍ബുര്‍ഗി, പന്‍സാര തുടങ്ങയി പുരോഗമന വാദികളെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തുകയും വര്‍ഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയത്. ദേശീയ മാധ്യമ ദിനത്തോട് അനുബന്ധിച്ച് സംസാരിക്കവേയാണ് രാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രപതിയുടെ പ്രസ്താവന അവാര്‍ഡ് വാപ്‌സി വിഷയത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന മോദി സര്‍ക്കാരിന് ആശ്വാസമാകും.

This post was last modified on December 27, 2016 3:26 pm