X

കെഎസ്ആര്‍ടിസിക്ക് ഐഒസി ഇന്ധനം നൽകും; 30 കോടിയോളം രൂപ ക്രെഡിറ്റ്

അഴിമുഖം പ്രതിനിധി

കെഎസ്ആര്‍ടിസിയുടെ ഇന്ധന പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സഹായം നല്‍കും. ഇത് സംബന്ധിച്ച കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പു വച്ചു. അഞ്ച് വര്‍ഷത്തേക്ക് കെഎസ്ആര്‍ടിസിക്ക് തടസ്സമില്ലാതെ ഡീസലടക്കമുള്ള ഇന്ധനം ലഭ്യമാക്കുന്നതിനുള്ളതാണ് കരാര്‍. കരാര്‍ പ്രകാരം ഇനിമുതല്‍ കെഎസ്ആര്‍ടിസിക്ക് വായ്പാടിസ്ഥാനത്തില്‍ ഹൈസ്പീഡ് ഡീസലടക്കം പെട്രോളിയം ഉത്പന്നങ്ങള്‍ ഐഒസി നല്‍കും.

30 കോടിയോളം രൂപയുടെ ക്രെഡിറ്റാണ് ഐഒസി കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത്. ഇന്ധനം ലഭിച്ച് 15 ദിവസത്തിന് ശേഷം തുക കൈമാറിയാല്‍ മതിയെന്നും കരാറിലുണ്ട്. വിവധ ബസ് സ്റ്റേഷനുകളിലെ ഐഒസി പമ്പുകള്‍ ആധുനീകവത്കരിക്കുക, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക എന്നിവയും കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

This post was last modified on December 27, 2016 2:51 pm