X

ഐആര്‍സിടിസി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് വെബ്‌സൈറ്റില്‍ നിന്നും ഒരു കോടി ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നു. 

ഐആര്‍സിടിസി വാര്‍ത്ത നിഷേധിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത തല സമിതി ഐ ആര്‍ സി ടി സി രൂപീകരിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിനോടും വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റാണ് ഐആര്‍സിടിസിയുടേത്. ഓരോ ദിവസവും ലക്ഷകണക്കിന് ഇടപാടുകളാണ് ഇതിലൂടെ നടക്കുന്നത്. പാന്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കേണ്ടതുണ്ട്.

This post was last modified on December 27, 2016 4:02 pm