X

ഇറോം ശര്‍മിള ഇന്ത്യക്കാരിയാണെന്നു തെളിയിക്കാനുള്ള രേഖകളില്ല

അഴിമുഖം പ്രതിനിധി

ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന, ലോകത്തില്‍ നിന്നു തന്നെ ലക്ഷണക്കിനുപേര്‍ അനുയായികളുള്ള ഇറോം ശര്‍മിള അവരുടെ പതിനാറു വര്‍ഷത്തെ ഉപവാസ സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിക്കുന്നത് ഈ മാസമാണ്.

എന്നാല്‍ ഇറോമിന്റെ പുതിയ യാത്ര വലിയൊരു പ്രതിസന്ധിയില്‍ തട്ടി നില്‍ക്കുകയാണ്. അവര്‍ ഇന്ത്യക്കാരി ആണെന്നു തെളിയിക്കാന്‍ യാതൊരു രേഖകളും കൈവശമില്ല.

അതുകൊണ്ട് തന്നെ 44 കാരിയായ ഇറോമിന് രാഷ്ട്രീയത്തില്‍ ഇറങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വലിയ തടസമുണ്ടാകും.

മണിപ്പൂരില്‍ ജനിച്ചു വളര്‍ന്ന ഇറോമിനു സ്വന്തമായി പാന്‍ കാര്‍ഡോ, ബാങ്ക അക്കൗണ്ടോ, എന്തിനേറെ വോട്ടേഴ്‌സ് ഐഡി പോലും ഇല്ല. ഇതെല്ലാം തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അത്യന്താപേക്ഷിതവുമാണ്. ഇറോം തനിക്ക് തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും ലഭിക്കുന്നതിനായി അപേക്ഷ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മണിപ്പൂരിനു പുറത്തേക്ക് സഞ്ചരിക്കാനും അവര്‍ക്ക് ഈ രേഖകളെല്ലാം ആവശ്യമാണുതാനും.

ഡല്‍ഹിയില്‍ എഎഫ്എസ്പിഎ അക്ടിനെതിരായി നടക്കുന്ന കാംപയിനില്‍ പങ്കെടുക്കണമെന്നുണ്ട്; ഇറോം ശര്‍മിള പറഞ്ഞു.

ഏതെങ്കിലും ആശ്രമത്തില്‍ കുറച്ചു നാള്‍ തങ്ങണമെന്നുണ്ട്. പിന്നെ കുറച്ചു നാള്‍ ഉക്രൂളില്‍(മണിപ്പൂര്‍) പൊതുജനങ്ങള്‍ക്കൊപ്പം ഇടപഴകണം; ഇംഫാലിലെ കോടതിയില്‍ ഹാജരായശേഷം പുറത്തിറങ്ങവെ മാധ്യമപ്രവര്‍ത്തകരോടായി അവര്‍ പറഞ്ഞു.

ഇറോം ശര്‍മിളയ്ക്ക് ഒപ്പം നില്‍ക്കുന്ന അവരുടെ സുഹൃത്തുക്കള്‍ തന്നെയാണ് ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കി കിട്ടാനായി ഇപ്പോള്‍ ഓടിനടക്കുന്നത്. അവര്‍ക്ക് ഈ രേഖകളെല്ലാം വളരെ അത്യാവശ്യമുള്ളതാണ്. അവര്‍ക്കൊരു മൊബൈല്‍ ഫോണ്‍ കൂടി ലഭ്യമാക്കേണ്ടതുണ്ട്. പലഭാഗങ്ങളില്‍ നിന്നു ജനങ്ങളുമായി അവര്‍ക്ക് ബന്ധം പുലര്‍ത്താന്‍ ഒരു ഫോണ്‍ അവരെ സഹായിക്കും; ശര്‍മിളയുടെ സുഹൃത്തും ആക്ടിവിസ്റ്റുമായ നന്ദിനി തോക്‌ചോം പറയുന്നു.

This post was last modified on December 27, 2016 2:38 pm