X

ഇറോം ശര്‍മിളയുടെ നിരാഹാര സമരം ഇന്ന് അവസാനിക്കും

അഴിമുഖം പ്രതിനിധി

സമരനായിക ഇറോം ശര്‍മിളയുടെ 16 വര്‍ഷം നീണ്ട നിരാഹാര സമരം ഇന്ന് അവസാനിക്കും. നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും രണ്ടാഴ്ച മുന്‍പ് അവര്‍ അറിയിച്ചിരുന്നു. വരുന്ന ഇലക്ഷനില്‍ മത്സരിക്കുമെന്നും അവര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ മണിപ്പൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മിള മത്സരിക്കും എന്നാണ് പറയപ്പെടുന്നത്‌.

എന്നാല്‍  ഇറോം ശര്‍മിളയെ ജയില്‍ മോചിതയാക്കാന്‍ അധികൃതര്‍ തയ്യാറാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദ സ്വഭാവമുള്ള കാംഗ്ലിപാക് എന്ന സംഘടന ഇറോമിന് വധഭീഷണിയുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് ഇത്. ആശുപത്രി ജയിലില്‍ കഴിയുന്ന അവരെ രാവിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അവിടെവെച്ചാകും നിരാഹാരം അവസാനിപ്പിക്കുകയെന്ന് ഇറോമിന്റെ സഹോദരന്‍ ഇറോം സിങ് ഹാജിത്ത് പറഞ്ഞു. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് നല്കിയിട്ടുള്ള പ്രത്യേക അധികാരം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 2000ലാണ് ഇറോം നിരാഹാര സമരം ആരംഭിച്ചത്. ഇംഫാലില്‍ രണ്ട് കുട്ടികളടക്കം പത്ത് പേരെ സൈന്യം വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ട്യൂബ് വഴിയാണ് ഇതുവരെ ഇറോം ശര്‍മിളയ്ക്ക് ആഹാരം നല്‍കിയിരുന്നത്.

This post was last modified on December 27, 2016 4:31 pm