X

‘ഇത് സിറിയയോ പാകിസ്താനോ’ഹൈദരാബാദ് പോലീസിനോട് ഒരു മലയാളി അമ്മയുടെ ചോദ്യം

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വച്ച് മറ്റ് 25 പേരോടൊപ്പം തന്റെ മകനും അറസ്റ്റിലായത് സോഷ്യല്‍ മീഡിയ വഴിയാണ് 42 വയസ്സുകാരിയായ ആ മലയാളി അമ്മ അറിഞ്ഞത്.

പോലീസ് ഇതുവരേയ്ക്കും തന്റെ മകനെക്കുറിച്ചുള്ള ഒരു വിവരവും കൈമാറിയിട്ടില്ല എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അവര്‍ പറയുന്നു. ജയിലില്‍ തന്റെ മകന്റെ അവസ്ഥ എന്താണെന്നറിയാതെ ആശങ്കയിലാണ് താന്‍ എന്ന്  വ്യക്തിത്വം വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത അവര്‍ പറഞ്ഞു.

ഇക്കാര്യം ഔദ്യോഗികമായി അറിയിക്കേണ്ടതല്ലേ, രണ്ടു ദിവസം കഴിഞ്ഞ് സോഷ്യം മീഡിയ വഴിയാണോ ഞങ്ങള്‍ ഈ വിവരം അറിയേണ്ടുന്നത് എന്ന് അവര്‍ ചോദിക്കുന്നു.ദിവസങ്ങളായി മകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അയാളുടെ സുഹൃത്തുക്കളെപ്പോലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്ന് അവര്‍ ആകുലപ്പെടുന്നു. അവസാനമായി മകന്‍ തന്നെ ഫോണില്‍ വിളിച്ചത് ചൊവ്വാഴ്ചയാണ് എന്ന് ആ അമ്മ ഓര്‍ക്കുന്നു. ഇത് പാകിസ്താനോ സിറിയയോ അല്ല അറസ്റ്റിലായവരുടെ ബന്ധുക്കളെ വിവരമറിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാരോ സര്‍വ്വകലാശാല അധികൃതരോ അധ്യാപകരോ ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ല എന്നും മറ്റൊരു വിദ്യാര്‍ഥിയുടെ അമ്മ പറയുന്നു.  

This post was last modified on March 25, 2016 8:19 pm