X

പര്‍ദ്ദധാരിയായ യുവതി രണ്ട് തീവ്രവാദി കമാന്‍ഡര്‍മാരെ വധിച്ചു; ഐഎസ് ബുര്‍ക്ക നിരോധിച്ചു

അഴിമുഖം പ്രതിനിധി

പര്‍ദ്ദധാരിയായ യുവതി രണ്ട് തീവ്രവാദി കമാന്‍ഡര്‍മാരെ വധിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഇറാക്കില്‍ ഐഎസ്  ബുര്‍ക്ക നിരോധിച്ചു. സിറിയയിലും ഇറാക്കിലും മുമ്പ് ഐഎസ് സ്ത്രീകള്‍ ബുര്‍ക്ക ധരിക്കണമെന്ന് നിയമം കൊണ്ടുവന്നിരുന്നു. ബുര്‍ക്ക ധരിക്കാത്ത സ്ത്രീകളെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

അജ്ഞാതയായ പര്‍ദ്ദധരിച്ച യുവതി രണ്ട് പ്രധാന തീവ്രവാദി കമാന്‍ഡര്‍മാരെ വെടിവച്ചുകൊന്നതിന് പിന്നാലെയാണ് ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മോസൂളില്‍ ബുര്‍ക്ക നിരോധിച്ച് ഐഎസ്  നിയമം കൊണ്ടു വന്നിരിക്കുന്നത്. 

സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മൊസൂളിലും പരിസര പ്രദേശങ്ങളിലും ഐഎസ് തങ്ങളുടെ അംഗങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

This post was last modified on December 27, 2016 2:29 pm