X

ഇറാഖിലെ 2000 വര്‍ഷം പഴക്കമുള്ള തിക്രിത് നഗരം ഐസിസ് തകര്‍ത്തു

അഴിമുഖം പ്രതിനിധി

ഇറാഖിലെ പുരാതനമായ തിക്രിത് നഗരം ഐസിസ് തീവ്രവാദികള്‍ തകര്‍ത്തു. 2000 വര്‍ഷം പഴക്കമുള്ള നഗരമാണ് തിക്രിത്. ഐസിസ് തീവ്രവാദികള്‍ക്ക് ബോക്കോഹറാം തീവ്രവാദികളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ഐസിസിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബോക്കോഹറാം നേതാവ് അബൂബക്കര്‍ ഷഖാവൂ പറഞ്ഞു.

അതിനിടെ വടക്കുകിഴക്കന്‍ സിറിയയിലെ ക്രൈസ്തവ ഗ്രാമങ്ങള്‍ക്ക് നേരെയും ഐസിസ് ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ട്. തല്‍ താമര്‍ പട്ടണത്തിനോട് ചേര്‍ന്നുള്ള മൂന്ന് ഗ്രാമങ്ങള്‍ക്ക് നേരെയാണ് ആക്രമണം. മേഖലയില്‍ തീവ്രവാദികള്‍ക്കെതിരെ കുര്‍ദ്ദ് സേന ശക്തമായി തിരിച്ചടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

This post was last modified on December 27, 2016 2:52 pm