X

സ്വന്തം സോഷ്യല്‍നെറ്റ് വര്‍ക്കുമായി ഐഎസ് തീവ്രവാദികള്‍

അഴിമുഖം പ്രതിനിധി

സ്വന്തമായി സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുമായി ഐഎസ് തീവ്രവാദികള്‍ രംഗത്ത്. ഇവര്‍ ഉപയോഗിച്ചിരുന്ന ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ പലതും മരവിപ്പിച്ചതോടെയാണ് തീവ്രവാദികള്‍ സ്വന്തം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുമായി രംഗത്തെത്തിയിട്ടുള്ളത്.

ഖിലാഫാബുക്ക് എന്ന പേരിലാണ് ഫെയ്സ്ബുക്കിന് ബദലായി ഐഎസ് ഭീകരർ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ഐഎസ് ലോഗോ ആലേഖനം ചെയ്ത ലോകഭൂപടമാണ് ഖിലാഫാബുക്ക് സൈറ്റിന്റെ മുഖചിത്രം. സോഷ്യല്‍കിറ്റ് എന്ന വെബ് നിര്‍മാണസങ്കേതം ഉപയോഗിച്ചു നിര്‍മ്മിച്ച സൈറ്റ് നിയന്ത്രിക്കുന്നത് മൊസൂളില്‍നിന്നാണ്. 

This post was last modified on December 27, 2016 2:51 pm