X

മുംബൈയില്‍ ഇവന്റ് മാനേജ്‌മന്റ്‌ സ്ഥാപനത്തില്‍ റെയ്ഡ്: ബാങ്ക് ഫോമുകള്‍ പിടിച്ചെടുത്തു

അഴിമുഖം പ്രതിനിധി

മുംബൈയില്‍ മൂന്ന് പൊതുമേഖലാ ബാങ്കുകളുടെതായ 300ലധികം കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) ഫോമുകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ഒപ്പിട്ട ബ്ലാങ്ക് ഫോമുകളാണ് പിടിച്ചെടുത്തത്. 500, 1000 നോട്ടുകള്‍ മാറാനായുള്ള ബാങ്ക് സ്ലിപ്പുകളും  നൂറ് കണക്കിന് പേരുടെ ആധാര്‍, പാന്‍ കാഡുകളുടെ സെല്‍ഫ് അറ്റസ്റ്റഡ് കോപ്പികളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം നഗരത്തിലെ പ്രമുഖ ഇവന്‌റ് മാനേജ്‌മെന്‌റ് സ്ഥാപനത്തിന്‌റെ അഞ്ച് ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

അസാധുവാക്കിയ നോട്ടുകള്‍ സ്ഥാപനം സ്വീകരിച്ചിരുന്നതായി ആദായനികുതി വകുപ്പ് ആരോപിക്കുന്നു. രാജ്യത്തിന്‌റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇവര്‍ പണം കടത്തിയതായും ഇത് സംബന്ധിച്ച ആശയവിനിമയം വാട്‌സ് ആപ്പ് വഴി നടത്തിയതായും ആദായ നികുതി വകുപ്പ് പറയുന്നു. ഇത്തരത്തില്‍ പണ ഇടപാടുമായി ബന്ധപ്പെട്ട പലരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു ജ്വല്ലറിയില്‍ നിന്ന് വില്‍പ്പന റെസീപ്റ്റുകള്‍ പിടിച്ചെടുത്തു. വ്യാപകമായ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജ്വല്ലറിയില്‍, അസാധുവാക്കിയ 500, 1000 നോട്ടുകള്‍ രഹസ്യമായി കൊടുത്ത് സ്വര്‍ണമ വാങ്ങുന്നുണ്ട്. 10 ഗ്രാം സ്വര്‍ണത്തിന് പഴയ കറന്‍സിയില്‍ 52,000 രൂപ വരെ വാങ്ങുന്നുണ്ട്.

This post was last modified on December 27, 2016 2:15 pm