X

ഐക്യരാഷ്ട്രസഭയില്‍ കാശ്മീര്‍ വിഷയം പരിഗണിച്ചില്ല; പാക്കിസ്ഥാന് തിരിച്ചടി

അഴിമുഖം പ്രതിനിധി

കാശ്മീര്‍ വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ ശ്രമിച്ച പാക് നടപടികള്‍ക്ക് തിരിച്ചടി. കാശ്മീള്‍ വിഷയങ്ങള്‍ ഐക്യരാഷ്ട്രസഭയിലെ ജനറല്‍ അസംബ്ലി യോഗത്തില്‍ പരാമര്‍ശിക്കാനുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ തള്ളി. യോഗത്തില്‍ ബാന്‍കി മൂണ്‍ സിറിയ, ഇറാഖ് വിഷയങ്ങള്‍ പരാമര്‍ശിച്ചെങ്കിലും ഇന്ത്യാ-പാക് സംഘര്‍ഷങ്ങളും, കാശ്മീര്‍ വിഷയങ്ങളും ഒഴിവാക്കി.

അതേ സമയം കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ മുന്‍കൈ എടുത്ത ഭീകരതയ്ക്ക് എതിരായ കൂട്ടായ്മയ്ക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കി. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്ത് നല്‍കും.

ഇന്ത്യ മുന്‍കൈ എടുത്ത ഭീകരതയ്ക്ക് എതിരായ കൂട്ടായ്മയ്‌ക്കെതിരെ പാകിസ്ഥാന്‍ രംഗത്ത് വന്നിരുന്നുവെങ്കിലും ഇന്ത്യയുടെ നീക്കത്തെ വന്‍കിട രാഷ്ട്രങ്ങള്‍ പിന്തുണച്ചിരുന്നു. 

This post was last modified on December 27, 2016 2:26 pm