X

ഭോപ്പാല്‍ എയിംസിലെ വിദ്യാര്‍ഥികള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ ദേഹത്ത് മഷിയൊഴിച്ചു

അഴിമുഖം പ്രതിനിധി

എയിംസിലെ വിദ്യാര്‍ഥികള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ ദേഹത്ത് മഷിയൊഴിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മികച്ച അധ്യാപകരെ ഏര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയായിരുന്ന വിദ്യാര്‍ഥികളാണ് മന്ത്രിയുടെ മേല്‍ മഷിയൊഴിച്ച് പ്രതിഷേധിച്ചത്.

ശനിയാഴ്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എയിംസ് ക്യാംപസിലെത്തിയ മന്ത്രിയെ കാണാനും തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുവാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം സമരക്കാരെ കാണാതെ കേന്ദ്രമന്ത്രി ക്യാംപസ് വിടാനൊരുങ്ങി. വേദിയില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ ശ്രമിച്ച മന്ത്രിയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞതോടെ പോലീസ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് വിദ്യാര്‍ഥികള്‍ മന്ത്രിയുടെ മേല്‍ മഷി ഒഴിച്ചത്.

പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷമായിട്ടും ഭോപ്പാല്‍ എയിംസില്‍ അടിസ്ഥാനസൗകര്യങ്ങളോ മികച്ച അധ്യാപകരോ ഇല്ലെന്നും എയിംസ് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമല്ലെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

 

This post was last modified on December 27, 2016 2:28 pm