X

ജെഎസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഗൗരിയമ്മയെ നീക്കി

അഴിമുഖം പ്രതിനിധി

ജെഎസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനതത്തു നിന്ന് ഗൗരിയമ്മയെ പുറത്താക്കിയതായി വിമതവിഭാഗം. ഗൗരിയമ്മ ഇന്നലെ ജെഎസ്എസില്‍ നിന്ന് പുറത്താക്കിയ പിഎസ് പ്രദീപിനെയാണ് പുതിയ ജനറല്‍ സെക്രട്ടറിയായി വിമത വിഭാഗം തെരഞ്ഞെടുത്തത്. ഗൗരിയമ്മ സിപിഐഎമ്മിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചതിന് പിന്നാലെ ലയിക്കാന്‍ ഒരുങ്ങുന്ന എല്ലാ പാര്‍ട്ടികളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജെഎസ്എസിലും അരങ്ങേറി വരികയാണ്. ജെഎസ്എസിന്റെ സ്വത്തുകള്‍ സിപിഐഎമ്മിന്റേതായി മാറുമെന്ന് ഗൗരിയമ്മ പറഞ്ഞതിന് പിന്നാലെ സ്വത്ത് നിലനിര്‍ത്താന്‍ കോടതിയില്‍ പോകുമെന്ന് വിമത വിഭാഗം നേതാവ് രാജന്‍ ബാബു പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വത്തുകള്‍ പ്രവര്‍ത്തകര്‍ പണം പിരിച്ചുണ്ടാക്കിയതാണ്. അത് സിപിഐഎമ്മിന് നല്‍കാനാകില്ലെന്നാണ് അവരുടെ നിലപാട്. ഇന്നലെയാണ് പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ഗൗരിയമ്മ സംസ്ഥാന പ്രസിഡന്റായിരുന്ന പിഎസ് പ്രദീപിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെന്റര്‍ യോഗം പ്രദീപിനെ കൂടാതെ യുവജന വിഭാഗം സെക്രട്ടറി ഹാപ്പി പി അബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനീഷ് ശ്രീരാജ്, ബഷീര്‍ പൂക്കാട്ടു പറമ്പില്‍ എന്നിവരെ പുറത്താക്കിയിരുന്നു. ഇവര്‍ ജെഎസ്എസ്-സിപിഐഎം ലയനത്തെ എതിര്‍ത്ത് പ്രസ്താവന ഇറക്കിയിരുന്നു.

This post was last modified on December 27, 2016 3:19 pm