പ്രമുഖ മലയാള ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ(78) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1939 മെയ് ഒന്നിന് ആലപ്പുഴയിലെ വാരനാടായിരുന്നു ജനനം. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്നര പതിറ്റാണ്ടോളം മലയാള സിനിമയുടെ ഭാഗമായിരുന്നു. ശ്രീകൃഷ്ണ പരുന്ത്, ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി തുടങ്ങിയ പല ചിത്രങ്ങളിലും ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു ജഗന്നാഥ വര്‍മ്മ.
Leave a Comment