X

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കാലുവാരിയെന്ന് ജെഡിയു

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പാലക്കാട് ആവര്‍ത്തിച്ചതായി ജെഡിയു നേതാക്കള്‍. ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചെന്ന ആരോപണങ്ങളുമായി ഷേയ്ക്ക് പി ഹാരിസും വര്‍ഗീസ് ജോര്‍ജ്ജും രംഗത്തെത്തി. തദ്ദേശ തെരഞ്ഞടുപ്പില്‍ ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥികളെ വ്യാപകമായി തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ചുവെന്ന് വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു. കോണ്‍ഗ്രസ് കാലുവാരിയത് കൊണ്ടാണ് ജെഡിയു സ്ഥാനാര്‍ത്ഥികള്‍ തോറ്റതെന്നും ഷെയ്ഖ് പി ഹാരിസും പറഞ്ഞു. പാര്‍ട്ടക്ക് സമൂഹത്തിലുള്ള സാധ്വീനത്തിന് അനുസരിച്ച് യുഡിഎഫ് സീറ്റ് തന്നില്ലെന്നും യുഡിഎല്‍ വന്നതിന് ശേഷം സീറ്റുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞുവെന്നും വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു. ജെഡിഎസുമായുള്ള ലയനം ദേശീയതലത്തില്‍ ചര്‍ച്ചയില്ലാതെ തീരുമാനിക്കില്ലെന്നും ജെഡിയു സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്തതിലൂടെ മാത്രം ലയനം സാധ്യമാകില്ലെന്നും ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അസംതൃപ്തരാണെന്നും നേതാക്കള്‍ പറഞ്ഞു. ജെഡിയു നേതാവ് എം പി വീരേന്ദ്ര കുമാര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ തോറ്റിരുന്നു. ഇത് കോണ്‍ഗ്രസ് കാലുവാരിയത് കൊണ്ടാണെന്ന് ജെഡിയു നേരത്തെ ആരോപിച്ചിരുന്നു.

This post was last modified on December 27, 2016 3:25 pm

Related Post
Leave a Comment