X

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് ശമ്പളകമ്മീഷന്‍ അധ്യക്ഷന്‍

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും പ്രവര്‍ത്തനങ്ങള്‍ അവധി ദിവസങ്ങളിലായി ചുരുക്കണമെന്നും പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനായ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സാധാരണക്കാര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നിര്‍ദ്ദേശം അടങ്ങിയ കമ്മീഷന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജീവനക്കാരുടെ അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ടാകും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കണം. വിരമിച്ച ഉദ്യോഗസ്ഥരെ ഇതിനായി ഉപയോഗിക്കാം. യുവജനോല്‍സവം അവധിക്കാലത്ത് മാത്രമേ നടത്താവൂ എന്നും റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കും.

This post was last modified on December 27, 2016 3:25 pm