X

ജാട്ട് സംവരണം വീണ്ടും പുകയുന്നു, റോത്തക്കില്‍ നിരോധനാജ്ഞ

അഴിമുഖം പ്രതിനിധി

ഹരിയാനയിലെ ജാട്ട് വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം റോത്തക്കില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ ഗജ്ജാറിലേയും റോത്തക്കിലേയും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞു.

അതേസമയം ജാട്ട് സമുദായത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തുടനീളം ജാട്ട് സമുദായക്കാര്‍ പ്രക്ഷോഭത്തിലാണ്.

റോത്തക്കില്‍ പ്രക്ഷോഭത്തിനിടെ അക്രമങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രക്ഷോഭം നടത്തുന്നവര്‍ ബൈക്കുകള്‍ക്ക് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസും അര്‍ദ്ധ സൈനിക വിഭാഗവും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

This post was last modified on December 27, 2016 3:37 pm