X

ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി ജയലളിതയെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം തെരഞ്ഞെടുത്തു. ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിന് മുന്നോടിയാണ് അവരെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജയലളിത നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

നിലവില്‍ ജയലളിത എംഎല്‍എ അല്ല. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ബംഗ്ലരുവിലെ പ്രത്യേക കോടതി ജയലളിതയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും ഒഴിയേണ്ടി വന്നത്. കേസില്‍ ജയലളിതയ്ക്ക് നാലുവര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ജയലളിതയുടെ മണ്ഡലമായിരുന്ന ശ്രീരംഗത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുകയും അവിടെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജയലളിതയുടെ അപ്പീല്‍ പരിഗണിച്ചു കര്‍ണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കിയതാണ് അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരവിന് വഴിയൊരുങ്ങിയത്. 

പോയസ് ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ എഐഎഡിഎംകെയിലെ 150 എംഎല്‍എമാരില്‍ 144 പേരും നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ അഞ്ച് വിമത എഎല്‍എമാരും പങ്കെടുത്തു. ഈ യോഗത്തില്‍ പനീര്‍ശെല്‍വമാണ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

 

This post was last modified on December 27, 2016 3:10 pm