X

കെജി ജോര്‍ജിന് ജെ സി ഡാനിയല്‍ പുരസ്കാരം

അഴിമുഖം പ്രതിനിധി

2015ലെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ കെ.ജി.ജോര്‍ജിന്. മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ പുതിയ മുഖം നല്‍കിയ കെജി ജോര്‍ജ്  19 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 15നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

1975ല്‍ പുറത്തിറങ്ങിയ സ്വപ്നാടനമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സ്വര്‍ണ്ണ മെഡലോടെ സംവിധാനത്തില്‍ പോസ്റ്റ്‌ ഗ്രാജ്യുവേഷന്‍ കഴിഞ്ഞ അദ്ദേഹം ആദ്യ കാലങ്ങളില്‍ ജോണ്‍ എബ്രഹാം ഉള്‍പ്പെടെ ഉള്ളവരുടെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

1982ല്‍ പുറത്തിറങ്ങിയ യവനികയാണ് അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസായി വിലയിരുത്തപ്പെടുന്നത്. ആ വര്‍ഷത്തെ മികച്ച കഥയ്ക്കും സിനിമയ്ക്കും ഉള്ള സംസ്ഥാന പുരസ്കരം യവനികയ്ക്ക് ആയിരുന്നു.

‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ (1983), ‘ആദാമിന്റെ വാരിയെല്ല്’ (1983), ‘പഞ്ചവടിപ്പാലം’ (1984), ‘ഇരകള്‍’ (1986),  ‘ഇലവംകോട് ദേശം(1998) ഇതെല്ലാമാണ് പ്രധാന സിനിമകള്‍.

 

This post was last modified on December 27, 2016 2:29 pm