X

ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു

അഴിമുഖം പ്രതിനിധി

ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേഷ്ടാവായി നിയമിച്ചു. സര്‍വ്വീസില്‍ നിന്നും ജിജി തോംസണ്‍ നാളെ വിരമിക്കാനിരിക്കവേയാണ് കാബിനറ്റ് റാങ്കോടെ പുതിയ നിയമനം നടത്തിയിരിക്കുന്നത്. നേരത്തെ ജിജി തോംസണിന് ചീഫ് സെക്രട്ടറി പദവിയില്‍ കലാവധി നീട്ടി നല്‍കാന്‍ ആലോചന നടന്നിരുന്നു. ഇത് വിവാദമായപ്പോള്‍ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.

പികെ മൊഹന്തിയാണ് പുതിയ ചീഫ് സെക്രട്ടറി.

This post was last modified on December 27, 2016 3:49 pm