X

ജിഷ വധം: അന്വേഷണം മൂന്ന് യുവാക്കളിലേക്ക് നീളുന്നു

അഴിമുഖം പ്രതിനിധി

ജിഷ വധക്കേസില്‍ അന്വേഷണം മൂന്നു യുവാക്കളിലേക്ക് നീളുന്നു. ജിഷയുടെ ഫോണില്‍ കണ്ടെത്തിയ ഫോട്ടോകളാണ് പൊലീസിന് പുതിയ അന്വേഷണം വഴി തുറന്നിരിക്കുന്നത്. ഈ ഫോട്ടോകള്‍ അടുത്ത ബന്ധുക്കളോ സമീപവാസികളോ തിരിച്ചറിഞ്ഞിട്ടില്ല.

പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായും അവ യോജിക്കുന്നില്ല. അതേസമയം ജിഷയുടെ പിതൃത്വം സംബന്ധിച്ച പ്രചാരണമുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു ഡിജിപി ലോക് നാഥ് ബഹ്‌റയ്ക്കും പരാതി നല്‍കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പാപ്പു.

This post was last modified on December 27, 2016 4:12 pm