X

താന്‍ തന്നെ ബീഹാര്‍ മുഖ്യമന്ത്രി: ജിതന്‍ റാം മാഞ്ചി

അഴിമുഖം പ്രതിനിധി

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ജീതന്‍ റാം മാഞ്ചി.നരേന്ദ്ര മോദിയുമായികൂടികാഴ്ച നടത്തിയതോടെ മാഞ്ചിയുടെ ഈ പ്രസ്താവനയ്ക്ക് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. ഫെബ്രുവരി 20ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

നിയമസഭയിലെ 97 ജെ.ഡി.യു എം.എല്‍.എമാര്‍ നിതീഷ്കുമാറിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതോടെയാണ് മുഖ്യമന്ത്രി എന്ന നിലയില്‍ മാഞ്ചിയുടെ നില പരുങ്ങലിലായത്. നേരത്തെ നിതീഷിനെ അനുകൂലിക്കുന്ന 20 മന്ത്രിമാര്‍ മാഞ്ചി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിനിടെ ജെ ഡി യുവിന്‍റെ നിയമ സഭാ കക്ഷി നേതാവായി നിതീഷിനെ തിരഞ്ഞെടുത്തത് സ്പീക്കര്‍ അംഗീകരിച്ചു.

നീതി ആയോഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് മോദിയെ കണ്ടത് എന്നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മഞ്ചി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്തായാലും ബി ജെ പിയുടെ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമമാണ് മഞ്ചി നടത്തുന്നത് എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.

This post was last modified on December 27, 2016 2:48 pm