X

ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവച്ചു

അഴിമുഖം പ്രതിനിധി

ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇന്നു നിമസഭയില്‍ വിശ്വാസവോട്ട് തെളിയിക്കാന്‍ ഇരിക്കവെയാണ് മാഞ്ചിയുടെ രാജി. ഗവര്‍ണറുമായി രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിറകെയാണ് മാഞ്ചി രാജി പ്രഖ്യാപിച്ച്. സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കും. 

മാഞ്ചിയെ ജനതാദള്‍ യുണൈറ്റഡില്‍ നിന്നും പുറത്താക്കിയ ശേഷം നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാറിന് 130 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശമുന്നയിച്ചിരുന്നു. ഇതില്‍ ലാലുപ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദളിന്റെയും കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും അംഗങ്ങളുടെ പിന്തുണയുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല എന്ന സാഹചര്യം മനസ്സിലാക്കി തന്നെയാണ് മാഞ്ചി രാജിവവച്ചിരിക്കുന്നത്.

നേരത്തെ മാഞ്ചിയെ വിശ്വാസവോട്ടെടുപ്പില്‍ പിന്തുണയ്ക്കുമെന്ന്  ബിജെപി അറിയിച്ചിരുന്നു. 81 അംഗങ്ങളാണ് ബിജെപിക്ക് ബിഹാര്‍ നിയമസഭയിലുള്ളത്.

This post was last modified on December 27, 2016 2:47 pm