X

ജെ എന്‍ യു പീഡനം: അന്‍മോള്‍ രത്തന് സസ്‌പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ഐസാ നേതാവ് അന്‍മോള്‍ രത്തനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം കഴിയുന്നത് വരെ ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അന്‍മോള്‍ രത്തനെ വിലക്കിയിട്ടുണ്ട്. രത്തനെതിരെ അച്ചടക്ക നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലയളവില്‍ രത്തന് ഹോസ്റ്റലില്‍ അഭയം നല്‍കുന്നവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജെഎന്‍യു അധികൃതര്‍ വ്യക്തമാക്കി. 

ആഗസ്റ്റ് 20ന്  മയക്കു മരുന്നു കലര്‍ത്തിയ പാനീയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചന്നൊണ് വിദ്യാര്‍ഥിനിയുടെ പരാതി. ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌റ് സ് അസോസിയേഷന്‍ നേതാവാണ് രത്തന്‍. ഞായറാഴ്ച മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പോലീസിന്റെ അഞ്ചംഗ സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ബുധനാഴ്ച രാത്രി അഭിഭാഷകനൊപ്പം വസന്ത് കുഞ്ജ് നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്‍ അന്‍മോള്‍ രത്തനെ ഐസ, സംഘടനയില്‍ നിന്ന് പുറത്താക്കുകയും പരാതിക്കാരിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

This post was last modified on December 27, 2016 2:38 pm