X

ജെഎന്‍യുവിന് രാഷ്ട്രപതിയുടെ രണ്ട് അവാര്‍ഡുകള്‍

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹ വിവാദത്തില്‍പ്പെട്ടിരിക്കുന്ന ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഏര്‍പ്പെടുത്തിയ മൂന്ന് വിസിറ്റേഴ്‌സ് അവാര്‍ഡുകളില്‍ രണ്ടെണ്ണമാണ് ജെഎന്‍യുവിന് ലഭിച്ചത്. എല്ലാ കേന്ദ്ര സര്‍വകലാശാലകളിലേയും വിസിറ്ററാണ് രാഷ്ട്രപതി.

ഇന്നോവേഷന്‍, ഗവേഷണം എന്നീ വിഭാഗങ്ങളിലാണ് ജെഎന്‍യുവിന് അവാര്‍ഡ് ലഭിച്ചത്. അതേസമയം അക്കാദമിക മികവിനും മൊത്തത്തിലുള്ള പ്രകടനത്തിനും ഉള്ള അവാര്‍ഡ് അസമിലെ തേസ്പൂര്‍ സര്‍വകലാശാല സ്വന്തമാക്കി. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭവന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ആന്ത്രാക്‌സിന് എതിരായ വാക്‌സിനും ആന്റിബോഡിയും കണ്ടെത്തിയതിന് ജെഎന്‍യുവിലെ പ്രൊഫസറായ രാകേഷ് ഭട്‌നാഗര്‍ ഇന്നോവേഷനുള്ള അവാര്‍ഡ് ലഭിച്ചു. മലേറിയ, അമീബ, കാലാ-അസര്‍ പാരസൈറ്റുകളെ കുറിച്ചുള്ള പഠനത്തിന് ജെഎന്‍യുവിലെ മോളികുലാര്‍ പാരാസൈറ്റോളജി ഗ്രൂപ്പിന്‌ ഗവേഷണത്തിനുള്ള അവാര്‍ഡും ലഭിച്ചു. ഓരോ വിഭാഗത്തിലും പത്തോളം സര്‍വകലാശാലകളാണ് രാഷ്ട്രപതിയുടെ അവാര്‍ഡിനായി മത്സരിച്ചത്. മാര്‍ച്ച് 14-ന് അവാര്‍ഡുകള്‍ സമ്മാനിക്കും.

This post was last modified on December 27, 2016 3:48 pm