X

ജെ എന്‍ യു യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം എ ഐ എസ് എഫിന്

അഴിമുഖം പ്രതിനിധി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം എഐഎസ്എഫിന്. അട്ടമറി എന്ന് വിശേഷിപ്പിക്കാവുന്ന വിജയത്തോടെയാണ് എ ഐ എസ് എഫിന്റെ കനയ്യ കുമാര്‍ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിജയത്തെ മാറ്റിനിര്‍ത്തിയാല്‍ ജെ എന്‍ യുവിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നടന്ന മറ്റു രണ്ടു മാറ്റങ്ങള്‍ എബിവിപിയുടെ മുന്നേറ്റവും നിലവിലെ നേതൃത്വം കൈയാളിയിരുന്ന തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസ(ഓള്‍ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്‍)യ്ക്ക് കിട്ടിയ തിരിച്ചടിയുമാണ്.

ഡല്‍ഹി സര്‍വകലാശാലയിലെ വന്‍വിജയത്തിനു പിന്നാലെയാണ് ജെഎന്‍യുവില്‍ എബിവിപിക്ക് ഉണ്ടായിരിക്കുന്ന നേട്ടം. ജോ.സെക്രട്ടറി സ്ഥാനവും എട്ട് കൗണ്‍സിലര്‍ സീറ്റുകളും അവര്‍ തങ്ങളുടേതാക്കി. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പ്രബലരായിരുന്ന ഐസയ്ക്ക് ഇത്തവണ കിട്ടിയത് വെറും രണ്ടു സീറ്റുകള്‍ മാത്രമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും മാത്രമാണ് അവര്‍ക്ക് നഷ്ടപ്പെടാതിരുന്നത്.

എന്നാല്‍ ഒരുകാലത്ത് ചോദ്യം ചെയ്യപ്പെടാനില്ലാത്ത ശക്തിയായിരുന്ന എസ്എഫ് ഐക്ക് ജെഎന്‍യുവിലെ നാല് കൗണ്‍സിലര്‍ സ്ഥാനം കൊണ്ട് കളത്തില്‍ അപ്രസക്തരായി നില്‍ക്കേണ്ട ഗതിയാണ് ഇത്തവണയും കിട്ടിയിരിക്കുന്നത്. എസ്എഫ് ഐയുടെ പിന്തുണ കൂടാതെ സ്വതന്ത്രമായി മത്സരിച്ച എ ഐ എസ് എഫിന് ചെയര്‍മാന്‍ സ്ഥാനം കിട്ടുകയും ചെയ്തു.

This post was last modified on December 27, 2016 3:20 pm