X

കനയ്യ കുമാറിന്റെ സസ്‌പെന്‍ഷന്‍ ജെഎന്‍യു പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

ജെഎന്‍യു സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരടക്കം ഏഴു വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ സര്‍വകലാശാല പിന്‍വലിച്ചു. ജെഎന്‍യു അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്. സിമിതി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തി.

കാമ്പസില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ രാജ്യത്തിനെതിരായി മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കനയ്യയ്ക്ക് 22 ദിവസത്തിനുശേഷമാണ് ഇടക്കാല ജാമ്യം അനുവദിക്കപ്പെട്ടത്. അതേ സമയം ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പൊലീസ് തടങ്കലിലാണ്.

This post was last modified on March 11, 2016 10:26 pm