X

നിങ്ങള്‍ക്ക് അറിയാത്ത ജെഎന്‍യു

രാജ്യത്തെ പ്രസിദ്ധമായ ജെഎന്‍യു സര്‍വകലാശാലയെ കുറിച്ച് നവാഗതരായ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് ജെഎന്‍യു ദേശവിരുദ്ധരുടെ മടയാണെന്നുള്ളതല്ല. മറിച്ച് ഇന്ത്യയിലെ ഏറ്റവും അക്കാദമിക സൗഹൃദപരമായ കലാലയമാണ് എന്നുള്ളതാണ്.

കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് കാലയളവില്‍ കലാലയത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ വിദ്യാര്‍ഥികളില്‍ മാനസികമായ ഒരു ആസ്വാസ്ഥ്യം സൃഷ്ടിച്ചിട്ടുണ്ടാകാം. 

എന്നാല്‍ ഇവയോന്നുമല്ല യഥാര്‍ത്ഥ ജെഎന്‍യു. സോഷ്യല്‍ സയന്‍സ്, ഇന്റര്‍നാഷനല്‍ സ്റ്റഡീസ് തുടങ്ങി ഒട്ടേറെ പഠനശാഖകളില്‍ മികവാര്‍ന്ന വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണ് ജെഎന്‍യു. ഇവിടെ അധ്യാപകരും വിദ്യാര്‍ഥികളും ഒന്നിച്ച് അറിവിനെ അന്വേഷിക്കുന്നു.

വിദ്യാര്‍ഥികളുടെ രാഷ്ട്രീയ ഇടപെടലുകളെ തെറ്റായി കാണുന്ന സമൂഹമല്ല മറിച്ച് അനിവാര്യമായി കാണുന്ന അധ്യാപകരാണ് ഇവിടെ ഉള്ളത്. രാഷ്ട്രീയ-സൈദ്ധാന്തിക സംവാദങ്ങള്‍ ഇവിടെ വിദ്യാര്‍ഥിജീവിതത്തിന്റെ
ഭാഗമാണ്. 

http://goo.gl/5wCKeO

 

 

This post was last modified on July 30, 2016 12:03 pm

Related Post
Leave a Comment