X

ഇസ്രായേല്‍ സൈന്യം തട്ടിക്കൊണ്ടുപോയ ആക്ടിവിസ്റ്റ്‌ ലിനയെ മോചിപ്പിച്ചു

അഴിമുഖം പ്രതിനിധി

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇസ്രായേലി പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയ ബിര്‍സെയ്റ്റ് സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയും ആക്ടിവിസ്റ്റും നാടോടി നര്‍ത്തകിയുമായ ലിനാ ഖത്തബിനെ വിട്ടയച്ചു. പാലസ്തീന്‍ വിമോചനത്തിനുള്ള ജനകീയ മുന്നണി എന്ന ഇടതുപക്ഷ സംഘടന സ്ഥാപിച്ചതിന്റെ 47-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സമാധാനപൂര്‍വം റാലി നടത്തവേയാണ് റാമള്ളയില്‍ നിന്ന് ഇസ്രായേലി പട്ടാളക്കാര്‍ ലിനയെ തട്ടിക്കൊണ്ടു പോയത്. ആ റാലി പാലസ്തീന്‍ രാഷ്ട്രീയ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജനുവരി 16-ന് ഇസ്രായേലിലെ പട്ടാളക്കോടതി അവര്‍ക്ക് ആറ് മാസം തടവും 6000 ഇസ്രായേലി ഷെക്കേല്‍ പിഴയും വിധിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ ലിനയ്ക്ക് മോശം അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്.

This post was last modified on December 27, 2016 3:09 pm