X

ക്രിസ്ത്യാനിക്കു തലയില്‍ മുണ്ടിടാതെ നടക്കണമെങ്കില്‍ വികാരിമാരെ വന്ധ്യംകരിക്കണം; ജോയ് മാത്യു

വിവാഹം കഴിച്ചു കുടുംബമായി കഴിയുന്നവരെ പള്ളിവികാരിയുടെ ജോലിക്കായി വച്ചാലും മതി

ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ അസന്‍മാര്‍ഗിക ജീവിതത്തെ പരിഹസിച്ചു ചലച്ചിത്ര നടന്‍ ജോയ് മാത്യു. ലൗകിക വികാരങ്ങള്‍ അടക്കാന്‍ പറ്റാത്ത പള്ളിവികാരിമാരെ വന്ധ്യംകരിക്കണമെന്നാണു ജോയ് മാത്യു പറയുന്നത്. പള്ളിക്കാര്‍ തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ അതെളുപ്പമാണെന്നും ജോയ് മാത്യു പരിഹസിക്കുന്നു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍

വികാരി എന്നു പറയുമ്പോള്‍ത്തന്നെ മനസ്സിലാക്കിക്കൂടെ അയാള്‍ക്ക് എല്ലാ വികാരങ്ങളൂമുണ്ടെന്ന്. ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച് പലരൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവര്‍ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച് കാമം കുത്തിവെക്കുമ്പോള്‍. ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം, അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം ഇനി ഇതൊന്നുമല്ലെങ്കില്‍, നിര്‍ബന്ധമായും വന്ധ്യംകരിക്കുക.

സന്യാസത്തിന് ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം? പ്രത്യേകിച്ചും പള്ളിക്കാര്‍ത്തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പവുമാണ്. ഇക്കാര്യത്തില്‍ മത മേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം

This post was last modified on February 28, 2017 5:03 pm

Related Post
Leave a Comment