X

റാണി പദ്മിനി ശരിക്കും നിരാശപ്പെടുത്തി; വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി

അഴിമുഖം പ്രതിനിധി

ആഷിഖ് അബു ചിത്രമായ റാണി പദ്മിനിയെ വിമര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് കമന്റ്. ചിത്രം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നും ഇക്കാര്യം തനിക്ക് പറയാതിരിക്കാന്‍ കഴിയുന്നില്ലെന്നുമാണ് ജൂഡ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ജൂഡിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകള്‍ ഇതിനകം വന്നു കഴിഞ്ഞു. സിനിമയെ വിമര്‍ശിച്ചതിനെതിരെയുള്ള പ്രതിഷേധങ്ങളാണ് കൂടുതലും കമന്റുകളായി വന്നിട്ടുള്ളത്.

മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാനവേഷത്തിലെത്തുന്ന റാണി പദ്മിനി ഇന്നാണ് റിലീസ് ചെയ്തത്. തിയെറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിമാലയന്‍ ദൃശ്യഭംഗിയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌സ് ആയി എടുത്തു പറയുന്നത്. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് റാണി പദ്മിനി.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ സംവിധായകനായി രംഗത്തെത്തിയ ആളാണ് ജൂഡ്. കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ഈ സിനിമ കരസ്ഥമാക്കിയിരുന്നു.

This post was last modified on December 27, 2016 3:24 pm