X

ജഡ്ജിമാരുടെ നിയമനം: സുപ്രീംകോടതി ചീഫ് ജസ്റ്റിസും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം

അഴിമുഖം പ്രതിനിധി

ഹൈക്കോടതികളില്‍ ജഡ്ജിമാരുടെ ഒഴിവ് നികത്താത്തത് സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും തമ്മില്‍ തര്‍ക്കം. ജഡ്ജിമാരുടെ 500ഓളം ഒഴിവുകളാണ് ഹൈക്കോടതികളിലുള്ളത്. നിരവധി ശുപാര്‍ശകളുണ്ടായിട്ടും നടപടിയുണ്ടാകുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ന്യൂഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സ് ഓഫ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ടിഎസ് ഠാക്കൂര്‍ പറഞ്ഞു.

എന്നാല്‍ ഇതിനോട് വിയോജിച്ചാണ് രവിശങ്കര്‍ പ്രസാദ് സംസാരിച്ചത്. 120 നിയമനങ്ങള്‍ ഈ വര്‍ഷം നടത്തിയിട്ടുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ ഹൈക്കോടതികള്‍ ധൈര്യപൂര്‍വം മുന്നോട്ട് പോയപ്പോള്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ ലക്ഷ്മണരേഖ ലംഘിക്കരുതെന്നും ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളില്‍ കൈ കടത്താന്‍ ശ്രമിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു നിയമദിന പരിപാടിക്കിടെ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി ഇതിനെ തിരിച്ചടിച്ചു. ജുഡീഷ്യറിക്കും ഈ ലക്ഷ്മണരേഖ ബാധകമാണെന്നാണ് റോത്താഗി പറഞ്ഞത്. അടിയന്തരാവസ്ഥക്കാലത്തെ കോടതി പ്രവര്‍ത്തനത്തെ കുറിച്ച് റോത്താഗിയും ഓര്‍മ്മിപ്പിച്ചിരുന്നു.      

This post was last modified on December 27, 2016 2:14 pm