X

യു.എന്‍ വിധി എതിരായാല്‍ കീഴടങ്ങുമെന്ന് ജൂലിയന്‍ അസ്സഞ്ചേ

കേസ് അന്വേഷിക്കുന്ന യു.എന്‍ പാനല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ തയാറാണെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സഞ്ചേ. വിധി എതിരായാല്‍ ഇപ്പോള്‍ അഭയം തേടിയിട്ടുള്ള ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന്‍ പുറത്തുവരുമെന്നും സ്വീഡിഷ്, ബ്രിട്ടീഷ് നിയമസംവിധാനങ്ങള്‍ക്ക് കീഴടങ്ങുമെന്നുമാണ് വിക്കിലീക്സിന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ അസ്സഞ്ചേ അറിയിച്ചത്.

 

 

 

2010-ല്‍ സ്വീഡനില്‍ രണ്ടു യുവതികളെ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന്‍ ചോദ്യം ചെയ്യലിന് കീഴടങ്ങാന്‍ സ്വീഡിഷ് അധികൃതര്‍ അസ്സഞ്ചയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച അദ്ദേഹം 2012-ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. കേസ് അന്വേഷിക്കുന്ന യു.എന്‍ പാനല്‍ നാളെയാണ് ഇക്കാര്യത്തില്‍ വിധി പറയുക. 

 

This post was last modified on December 27, 2016 3:39 pm