X

കുറ്റവാളികളെ കുട്ടിയായി പരിഗണിക്കുന്ന പ്രായം 18 ല്‍ നിന്നും 16 ആക്കും

അഴിമുഖം പ്രതിനിധി

ബാലനീതി നിയമഭേഗദതി ബില്ലിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കുറ്റവാളികളെ കുട്ടികളായി പരിഗണിക്കുന്നതിനുള്ള പ്രായം 18 ല്‍ നിന്ന് 16 ആക്കാന്‍ നിയമഭേദഗതി ബില്‍ പ്രധാനാമായും ശുപാര്‍ശ ചെയ്യുന്നത്. ഇതു സംബന്ധിച്ച ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. 16 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ ഏതെങ്കിലും കൊടും കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡിന് അക്കാര്യത്തില്‍ പരിശോധന നടത്തി ഈ കുറ്റവാളി കുട്ടിയാണോ മുതിര്‍ന്ന ആളാണോ അത് ചെയ്തതെന്ന് വിലയിരുത്താം. മനശാസ്ത്രജ്ഞരും സാമൂഹിക വിദഗ്ധരും ഉള്‍പ്പെടുന്നതായിരിക്കും ബോര്‍ഡ്. ബോര്‍ഡിന്റെ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തിയാവും വിചാരണ നടത്തുക. കുറ്റവാളി 16നും 18നും ഇടയിലുള്ള വ്യക്തിയാണെങ്കില്‍ 21ന് മുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ ചെയ്യുന്ന വിചാരണ ഉണ്ടാവില്ല.

This post was last modified on December 27, 2016 2:57 pm