X

ബാര്‍ കോഴ: വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ യുഡിഎഫ് സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി. കെ ബാബുവിന്റെ രാജിക്ക് കാരണമായ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ സ്റ്റേ ചെയ്തു. ബാര്‍ കോഴയില്‍ ബാബുവിന് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്. കോടതി വിധിക്കെതിരെ ഈ ഉത്തരവിന് രണ്ട് മാസത്തേക്ക് ജസ്റ്റിസ് ഉബൈദ് സ്റ്റേ അനുവദിച്ചു. വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ബാബു മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. ബാബുവിന് എതിരായ ത്വരിത അന്വേഷണ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

This post was last modified on December 27, 2016 3:34 pm