X

കബഡി ലോകകിരീടം ഇന്ത്യക്ക്

അഴിമുഖം പ്രതിനിധി

കബഡി ലോകകിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലില്‍ ഇറാനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിനിര്‍ത്തിയത്. 38-29 എന്ന പോയിന്റിനായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ആദ്യ പകുതിയില്‍ 13-18 എന്ന സ്‌കോറില്‍ പിന്നില്‍ നിന്നശേഷമായിരുന്നു ഇന്ത്യയുടെ വിജയം. അജയ് താക്കൂറിന്റെ മുന്നില്‍ നിന്നുള്ള പോരാട്ടമാണ് ഇന്ത്യയുടെ വിജയത്തിനു നിര്‍ണായകമായത്. 12 റെയ്ഡ് പോയിന്റുകളാണ് താക്കൂര്‍ കളിയില്‍ സ്വന്തമാക്കിയത്.

കബഡിയില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ ലോകകിരീടമാണിത്. മൂന്നു തവണയും ഫൈനലിലെ എതിരാളികള്‍ ഇറാന്‍ തന്നെയായിരുന്നു.

ആദ്യപകുതിയില്‍ ഇറാനില്‍ നിന്നും നേരിടേണ്ടി വന്ന കനത്ത പോരാട്ടത്തില്‍ ഇന്ത്യയുടെ ആരാധകര്‍ കടുത്ത ആശങ്കയില്‍ ആയിരുന്നു. മേറാജ് ഷെയ്ഖിന്റെ മികവില്‍ ലീഡോടെ ആദ്യപകുതി അവസാനിപ്പിക്കാന്‍ ഇറാന്‍ സാധിക്കുകയും ചെയ്‌തോടെ കാര്യങ്ങള്‍ തകിടം മറിയുമോ എന്ന ആശങ്ക എല്ലാവരിലും ഉണ്ടായി. എന്നാല്‍ കാണികളുടെ പിന്തുണയോടെ ഉണര്‍ന്നു കളിച്ച ഇന്ത്യ ടീം മികവില്‍ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കുകയായിരുന്നു.

This post was last modified on December 27, 2016 2:21 pm