X

കടകംപള്ളി ഭൂമിയിടപാട്; പ്രതികളുടെ സമ്മതമില്ലാതെ നുണപരിശോധന നടത്തരുതെന്ന് കോടതി

അഴിമുഖം പ്രതിനിധി

കടകംപള്ളി ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജടക്കം 10 പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്ന സിബിഐയുടെ അപേക്ഷ സിബിഐ പ്രത്യേക കോടതി തള്ളി. നാല് വില്ലേജ് ഓഫിസര്‍മാരടക്കം 27 പ്രതികളുള്ളതില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ പദവി ദുര്യുപയോഗം ചെയ്ത് അഴിമതിക്ക് കൂട്ട് നിന്നു എന്ന കുറ്റത്തിനാണ് സലിം രാജിനെയും ഭാര്യയെയും പ്രതി ചേര്‍ത്തി രിക്കുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ ജോലി നോക്കിയിരുന്ന സലിം രാജിന്റെ ഭാര്യ ഷംസാദിന് ഔദ്യോഗിക കാര്യങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്ന് കൂടി പരിഗണിച്ചാണ് പ്രതിപട്ടികയില്‍ അവരെയും ചേര്‍ത്തത്.

കോടതി വിധി കേസില്‍ സിബിഐക്ക് തിരിച്ചടിയാണ്. ആദ്യം നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ച സലീം രാജ് അടക്കമുള്ളവര്‍ പിന്നീട് ഇതിന് വിസമ്മതിക്കുകയായിരുന്നു.

 

This post was last modified on December 27, 2016 2:51 pm