X

മണിയെ മറ്റുള്ളവര്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ഭാര്യ നിമ്മി

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയെ മറ്റുള്ളവര്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നതായി ഭാര്യ നിമ്മി. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിമ്മി ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഫെബ്രുവരി 20 നാണ് അദ്ദേഹം അവസാനമായി വീട്ടിലേക്ക് വന്നത്. അന്നാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അന്നേ ദിവസത്തിനുശേഷം മണി വിളിച്ചിട്ടില്ലെന്നും വീട്ടിലേക്കു വരുന്നില്ലെന്നു ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നതായും നിമ്മി പറഞ്ഞു.

പാടിയില്‍ കീടനാശിനി സൂക്ഷിച്ചിട്ടുള്ളതായി അറിയില്ലെന്നും എന്നാല്‍ സുഹൃത്തുക്കള്‍ പാടി വൃത്തിയാക്കിയതാണ് സംശയത്തിനു ഇടയാക്കിയതെന്നും ഭാര്യ പറയുന്നു. സുഹൃത്തുക്കളുമായി മണിക്ക് പ്രത്യേക അടുപ്പമായിരുന്നു. പക്ഷേ അവരില്‍ പലരും അത്മാര്‍ത്ഥതയില്ലാത്തവരായിരുന്നുവെന്നും നിമ്മി ആരോപിക്കുന്നു.

This post was last modified on December 27, 2016 3:54 pm