എല്ലാ അംഗങ്ങളുമായും ആലോചിക്കാതെ ദിലീപിനെ തിരിച്ചെടുത്ത താരസംഘടന എഎംഎംഎയുടെ നടപടി തെറ്റാണെന്ന് കമല്‍ഹാസന്‍. സിനിമ ഇന്‍ഡസ്ട്രിയില്‍ ലിംഗസമത്വം വേണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. കൊച്ചിയില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവ് 2018ന് ഇടയിലാണ് കമല്‍ഹാസന്റെ പ്രതികരണം. വ്യക്തിപരമായി നിങ്ങള്‍ക്ക് ദിലീപിനോട് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം. എന്നാല്‍ ഒരു സംഘടനയാകുമ്പോള്‍ അതില്‍ കൂടിയാലോചനകള്‍ വേണം. ഇത് ശരിയല്ല എന്ന് പറയുന്നവരുടെ അഭിപ്രായം പരിഗണിക്കണമായിരുന്നു. അവരോട് കൂടി ആലോചിച്ചിട്ട് വേണമായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ – കമല്‍ പറഞ്ഞു.
മറ്റ് സിനിമ ഇന്‍ഡസ്ട്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സിനിമ ഇന്‍ഡസ്ട്രി ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഭേദമാണ് എന്നാണ് എന്റെ ധാരണ. എന്നാല്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട് എന്ന തോന്നലുണ്ട്. അത് തന്നെയാണ് എന്റെ അഭിപ്രായം. സിനിമ മേഖലയില്‍ മാത്രമല്ല, എല്ലാ തൊഴില്‍ മേഖലകളിലും ലിംഗസമത്വം ഉണ്ടാകണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
This post was last modified on July 14, 2018 9:07 am
Leave a Comment