X

കമല്‍നാഥിനെ പഞ്ചാബ് ചുമതലയില്‍ നിന്നും നീക്കി

അഴിമുഖം പ്രതിനിധി

പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കമല്‍ നാഥിനെ കോണ്‍ഗ്രസ് ഒഴിവാക്കി.. ഈ ചുമതല നല്‍കി മൂന്നു ദിവസത്തിനുശേഷമാണ് നാടകീയ നീക്കങ്ങള്‍. തന്നെ ചുമതലയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് കമല്‍നാഥ് നല്‍കിയ അപേക്ഷ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി സ്വീകരിച്ചു.  പാര്‍ട്ടി ജനറല്‍ സെക്രട്ടറി ലിസ്റ്റില്‍ നിന്നും കമല്‍നാഥിന്റെ പേര് നീക്കം ചെയ്തതായും പറയുന്നു.

തന്റെ പേരില്‍ വിവാദം ഉയരുമ്പോള്‍ സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിയുകയാണെന്നും കുറച്ചു നാളുകളായി സിഖ് കലാപവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉയരുന്നത് വേദനിപ്പിക്കുന്നതായും കമല്‍ നാഥ് ഹൈക്കമാന്‍ഡിനു നല്‍കിയ കത്തില്‍ പറയുന്നുണ്ട്. കമല്‍നാഥിന് പഞ്ചാബിന്റെ ചുമതല നല്‍കിയതില്‍ പാര്‍ട്ടിക്കയ്ക്കത്തു നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണവിധേയനാണ് കമല്‍നാഥ്. എന്നാല്‍ ഒരന്വേഷണ റിപ്പോര്‍ട്ടിലും അദ്ദേഹത്തിന്റെ പങ്ക് പരാമര്‍ശിച്ചിട്ടില്ല. എങ്കിലും സിഖ് കൂട്ടക്കൊലയില്‍ ആരോപണവിധേയനായ ഒരാളെ തന്നെ പഞ്ചാബിന്റെ ചുമതല നല്‍കിയത് ആംആദ്മി പാര്‍ട്ടിയും ബിജെപിയും രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

This post was last modified on December 27, 2016 4:11 pm