X

കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെ.എന്‍.യുവിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച്

അഴിമുഖം പ്രതിനിധി

കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് ജെ.എന്‍.യുവിദ്യാര്‍ഥികളുടെ മാര്‍ച്ച്. ‘മാര്‍ച്ച് ഫോര്‍ ഡെമോക്രസി’ എന്ന പേരിലാണ് മാര്‍ച്ച്. മണ്ഡി ഹൗസില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ അരുന്ധതി റോയ്, ഉമര്‍ഖാലിദിന്റെ സഹോദരി സാറാ ഫാത്തിമ, രാഷ്ട്രീയ നേതാക്കള്‍ എന്നിവരും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പങ്കെടുക്കുന്നുണ്ട്. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ദല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനി എന്നിവരെ വിട്ടയക്കുക, മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രാജിവെക്കുക, രോഹിത് ആക്ട് പാസാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് ഫെബ്രുവരി 9ന് നടന്ന പരിപാടിയുടെ പേരില്‍ ജെ.എന്‍.യുവിലെ 21 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്നും ഇതില്‍ കനയ്യ അടക്കം 5 വിദ്യാര്‍ത്ഥികളെ പുറത്താക്കാനും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.

This post was last modified on December 27, 2016 3:55 pm