X

മാംസവും വീഡിയോയും മാറ്റിയതുകൊണ്ട് മാറ്റമുണ്ടാകില്ല; മോദിക്ക് കനയ്യയുടെ തുറന്ന കത്ത്

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതി നിശിതമായി വിമര്‍ശിച്ചു കൊണ്ട് കനയ്യ കുമാറിന്റെ തുറന്ന കത്ത്. ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ ‘അടിയന്തരവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും  മാംസവും വീഡിയോയും മാറ്റിയാല്‍ നാട്ടില്‍ മാറ്റമുണ്ടാകില്ലെന്നും കനയ്യ കത്തില്‍ വിമര്‍ശനമുന്നയിച്ചു. ബീഫ് കഴിച്ചതിനും വീട്ടില്‍ സൂക്ഷിച്ചു എന്ന് ആരോപിച്ചും ഒരു മുസ്ലീം വൃദ്ധനെ തല്ലിക്കൊന്ന ദാദ്രി സംഭവവും ഫെബ്രുവരി 9നു ജെ എന്‍ യു വില്‍ നടന്ന അഫ്സല്‍ ഗുരു അനുസമരണവുമായി ബന്ധപ്പെട്ട് കൃത്രിമം നടത്തിയ വീഡിയോ ടി വി ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്തതും പരാമര്‍ശിക്കുകയായിരുന്നു കനയ്യ. 

‘രാജ്യം മാറുന്നത് അവിടത്തെ ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുമ്പോഴാണ്. എന്നാല്‍ മോദിജി, താങ്കളുടെ ഭരണത്തില്‍ കാര്യങ്ങള്‍ ഏറ്റവും മോശമായ അവസ്ഥയിലേക്ക് പോവുകയാണ്. യുവാക്കളും വിദ്യാര്‍ത്ഥികളും നിങ്ങളെ തെരഞ്ഞെടുത്തത് വമ്പന്‍ പ്രതീക്ഷകളോടെയാണ്.’ കനയ്യ തുറന്ന കത്തില്‍ പറയുന്നു.

‘അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഓരോ സര്‍വ്വകലാശാലകളിലും സൃഷ്ടിക്കപ്പെടിരിക്കുന്നു. രാജ്യമൊട്ടാകെ നടന്നു അച്ഛെ ദിന്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് താങ്കള്‍ വാഗ്ദാനം ചെയ്ത വികസനം ഇതായിരുന്നോ?‘,കനയ്യ ചോദിക്കുന്നു.

‘നിങ്ങള്‍ പരസ്യത്തിന് വേണ്ടി 200 കോടി ചെലവഴിക്കുന്നു. എന്നാല്‍ ഗവേഷക വിദ്യാര്‍ത്ഥികളുടെ നെറ്റ് സ്കോളര്‍ഷിപ്പ് നല്‍കാനുള്ള 99 കോടി രൂപ നിങ്ങളുടെ കയ്യില്‍ ഇല്ലെന്നാണ് പറയുന്നതു’. കത്ത് ചൂണ്ടിക്കാട്ടുന്നു.   

This post was last modified on December 27, 2016 4:11 pm